മേടം: ദിവസത്തിന്റെ തുടക്കം അനുകൂലമാണ്. ജോലികളിൽ വിജയം, മത്സരങ്ങളിൽ നേട്ടം, അംഗീകാരം, ആരോഗ്യകരമായ ദിനം എന്നിവ പ്രതീക്ഷിക്കാം.......
ഖത്തർ മുൻ ഭരണാധികാരിയും പിതാവ് അമീറുമായ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ വിയോഗത്തിൽ സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി ഖത്തർ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി .
ആധുനിക ഖത്തറിന്റെ ശില്പിയായി അറിയപ്പെട്ട അദ്ദേഹം ദീർഘവീക്ഷണവും ദൃഢനിശ്ചയവും നിറഞ്ഞ നേതൃത്വത്തിലൂടെ ഖത്തറിനെ ആഗോളതലത്തിൽ ശ്രദ്ധേയമായ വികസനത്തിന്റെ മാതൃകയാക്കി ഉയർത്തി. വിദ്യാഭ്യാസം, ആരോഗ്യം, സമ്പദ്വ്യവസ്ഥ, അടിസ്ഥാന സൗകര്യങ്ങൾ, മാധ്യമരംഗം, കായികം തുടങ്ങി എല്ലാ മേഖലകളിലും അദ്ദേഹത്തിന്റെ ദീർഘ ദൃഷ്ടിയോടെയുള്ള നേതൃത്വത്തിന്റെ മുദ്ര പതിഞ്ഞിരിക്കുന്നു.
ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ വളർച്ചയ്ക്കും ക്ഷേമത്തിനും അദ്ദേഹം നൽകിയ പിന്തുണയും, ഇന്ത്യൻ സമൂഹത്തോട് പുലർത്തിയ സൗഹൃദപരമായ സമീപനവും എന്നും നന്ദിയോടെ ഓർക്കപ്പെടുന്നതാണ്. ......
കാഠ്മണ്ഡു: നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ ബാലേന്ദ്ര ഷായുടെ ഭരണരീതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ബൈക്ക് ടാക്സി ഡ്രൈവറുടെ ആത്മഹത്യയെ തുടർന്നാണ് യുവജനങ്ങളുടെ നേതൃത്വത്തിൽ ഭരണകൂടത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നത്.
25-കാരനായ ഗണേഷ് നേപ്പാളി എന്ന ബൈക്ക് ടാക്സി ഡ്രൈവർ, കാഠ്മണ്ഡു മുനിസിപ്പൽ പോലീസ് തന്റെ മോട്ടോർസൈക്കിളിന്റെ ചക്രം ലോക്ക് ചെയ്തതിൽ പ്രതിഷേധിച്ച് സ്വയം തീകൊളുത്തുകയായിരുന്നു. ......
ഭക്ഷ്യധാന്യവിതരണത്തിലെ അഴിമതികളും വെട്ടിപ്പുകളും തടയാനായി കേന്ദ്ര ഭക്ഷ്യമന്ത്രാലയം റേഷൻ വിതരണ സമ്പ്രദായത്തിൽ ഭേദഗതികൾ കൊണ്ടുവരാൻ തയ്യാറാകുന്നു. ഇതനുസരിച്ച് 2013 ലെ ഭക്ഷ്യ സുരക്ഷാ നിയമത്തിലാണ് ഭേദഗതി വരുത്തുന്നത്. ......
വിളവൂര്‍ക്കലില്‍ തെങ്ങത്താം കോഡ് ശിവ ശൈലത്തില്‍ വിഷ്ണുവിന്റെ ഭാര്യ കാവ്യയാണ് മരിച്ചത്.30 വയസായിരുന്നു. ഇന്നലെ വൈകുന്നേരം 5:30 ഓടെ കുഞ്ഞിന് കുറുക്ക് കൊടുക്കാന്‍ എന്ന് പറഞ്ഞ് മുറിയില്‍ കയറി വാതില്‍ അടക്കുകയായിരുന്നു.പുറത്ത് കാണാത്തതിനെ തുടര്‍ന്ന് വിഷ്ണുവിന്റെ അമ്മ ശോഭന വാതില്‍ തട്ടിയെങ്കിലും കാവ്യ തുറന്നില്ല. ......
രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വെച്ചതിന് 39 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് ഒന്‍പതു കേസുകളും കൊമേര്‍ഷ്യല്‍ ക്വാണ്ടിറ്റി കൈവശം വെച്ചതിന് ഒരു കേസും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 100 കേസുകളും കോട്പ (COTPA) പ്രകാരം 60 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 46.891 ഗ്രാം എം.ഡി.എം.എയും 19.466 കി.ഗ്രാം കഞ്ചാവും 9 ഗ്രാം ഹാഷിഷ് ഓയിലും 19.24 ഗ്രാം ബ്രൗണ്‍ ഷുഗറും 0.4 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു.
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ഇതുവരെ 6691 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ......
അരീക്കോട്: വിട്ടുമാറാത്തതും സങ്കീർണ്ണവുമായ വേദനകൾക്ക് സമഗ്രവും അത്യാധുനികവുമായ വിദഗ്ധ പരിചരണം ഉറപ്പാക്കുന്നതിനായി അരീക്കോട് ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റലിൽ അഡ്വാൻസ്ഡ് പെയ്ൻ ആൻഡ് റീജനറേറ്റീവ് ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു. സാധാരണയായി വേദന അനുഭവിക്കുന്ന രോഗികൾക്ക് മരുന്നുകൾ മാത്രം കേന്ദ്രികരിച്ചുള്ള പരമ്പരാഗത ചികിത്സാരീതികളിൽ നിന്ന് വ്യത്യസ്തമായി അത്യാധുനികവും ഫലപ്രദവുമായ ശാസ്ത്രീയ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആശുപത്രിയിൽ സജ്ജീകരിച്ച പ്രത്യേക ക്ലിനിക്കിന്റെ ഉദ്ഘാടനം അരീക്കോട് ആസ്റ്റർ മിംസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ റോബിൻ സി.വി. ......

ഏബിൾ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് മാനേജ്മെന്റിന്റെയും ജീവനക്കാരുടെയും സംയുക്ത സംഘടനയായ എറോസ് (AROSE), മുന്‍ അമീറും ഫാദര്‍ ഓഫ് അമീറുമായ ഹിസ് ഹൈനസ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനിയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
ഖത്തർ അമീർ ഹിസ് ഹൈനെസ് ഷൈഖ് തമീം ബിൻ ഹമദ് അൽ ഥാനി, അൽ താനി രാജകുടുംബം, ഖത്തർ സർക്കാർ, ഖത്തർ ജനത എന്നിവർക്കും എറോസ് ഹൃദയംഗമമായ അനുശോചനം അറിയിച്ചു.
ആധുനിക ഖത്തറിന്റെ രൂപീകരണത്തിലും രാജ്യത്തിന്റെ അഭൂതപൂർവമായ വികസനത്തിനും സമൃദ്ധിക്കും ശക്തമായ അടിത്തറ പാകുന്നതിലും ഫാദർ അമീറിന്റെ ദീർഘവീക്ഷണവും വിവേകപൂർണമായ നേതൃത്വവും നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടുമെന്ന് എറോസ് പ്രസ്താവനയിൽ പറഞ്ഞു. അദ്ദേഹത്തിന്റെ മഹത്തായ പാരമ്പര്യവും ദർശനവും വരും തലമുറകൾക്ക് എന്നും പ്രചോദനമായിരിക്കുമെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഏബിൾ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയർമാൻ സിദ്ദീഖ് പുറായിൽ, മാനേജിംഗ് ഡയറക്ടർ ഖാലിദ് കമ്പളവന്‍ എറോസ് ചെയർമാൻ അൻസാർ അരിബ്ര, എക്സിക്യൂട്ടീവ് ഡയറക്ടർ ബഷീർ തുവാരിക്കൽ, ഫിനാൻസ് ഡയറക്ടർ മുജീബ് ടി.ടി., ഓപ്പറേഷണൽ ഹെഡ് ഫൈസൽ സലീം, മൊസൈബ് ഹൈദർ എന്നിവർ അനുശോചന സന്ദേശത്തിൽ ഖത്തർ അമീറിനും രാജകുടുംബത്തിനും ഖത്തർ സർക്കാരിനും ജനങ്ങൾക്കും അഗാധമായ അനുശോചനം രേഖപ്പെടുത്തി. ......
കൊച്ചി: ലഹരിവിരുദ്ധ സന്ദേശം കലാരൂപങ്ങളിലൂടെ സമൂഹത്തിലെത്തിക്കുന്നതിനായി കേരള സർക്കാർ നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ: ദ നാർക്കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) 2026 ഓൾ കേരള ക്രിയേറ്റീവ് കൊറിയോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. ജൂലൈ 24-ന് രാവിലെ 10 മണിക്ക് മത്സരങ്ങൾ ആരംഭിക്കും. ......
കൊച്ചി: കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫെറിക് റഡാർ റിസർച്ച് സെന്ററിൽ (ACARR) "Radar Systems, Antenna Design and Atmospheric Data Analytics" വിഷയത്തിൽ ടോക് എച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ (TIST) ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥികൾക്കായി ഇന്റേൺഷിപ്പ് സംഘടിപ്പിച്ചു.
ഇന്റേൺഷിപ്പ് സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. ......